കോഴിക്കോട്: ആസിഡ് ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് വെള്ളമുണ്ട സ്വദേശിനി യാച്ചേരി വീട്ടിൽ ഫസീല(22)യാണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.[www.malabarflash.com]
ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റിട്ടുണ്ട്. അന്നനാളവും ആമാശയവും പൊള്ളലേറ്റ് ചുരുങ്ങിയ നിലയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൈസൂർ കല്ല്യാണത്തിന്റെ ഇരയാണ് യുവതിയെന്ന് പോലീസ് അറിയിച്ചു.
ഏറെ പ്രായമുള്ളവർക്ക് യുവതികളെ അവരുടെ താത്പര്യം പരിഗണിക്കാതെ വിവാഹംചെയ്തു കൊടുക്കുന്ന രീതിയാണ് മൈസൂർ കല്യാണം. വ്യാഴാഴ്ച രാത്രിയാണ് ഫസീലയെ ഭർത്താവ് പുങ്കുനൂറുള്ള ബംഗളൂരുവിലെ ഹൗറള്ളിസ്ട്രീറ്റിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ വച്ച് ആസിഡ് കുടുപ്പിച്ചതത്രെ.
രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ നിർബന്ധിച്ച് ആസിഡ് കുടുപ്പിക്കുകയായിരുന്നുവെന്ന് മെഡിക്കൽ കോളജ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

No comments:
Post a Comment