മലപ്പുറം: വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടന്‍. ഉത്സവനാളുകള്‍ കഴിഞ്ഞതോടെ പ്രധാന രാഷ്ട്രീയ പാര്‍ടികളെല്ലാം പ്രവര്‍ത്തനസജ്ജമായി.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സംസ്ഥാന നിയമസഭയില്‍ വേങ്ങരയെ പ്രതിനിധീകരിച്ചിരുന്ന മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
മലപ്പുറം ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുനടന്ന ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവച്ചത്. കഴിഞ്ഞ ഏപ്രില്‍ 21നാണ് അദ്ദേഹം സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്‍ ഒക്ടോബര്‍ 21ന് മുമ്പായി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം പുതിയ അംഗമായി സുനില്‍ അറോറയെ ഉള്‍പ്പെടുത്തിയതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികള്‍ വേഗത്തിലാകും. അതേസമയം മണ്ഡല രൂപീകരണത്തിനുശേഷം തുടര്‍ച്ചയായി രണ്ടുതവണ മുസ്‌ലിംലീഗ് ജയിച്ച ഇവിടെ ഇതുവരെ അവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

മുന്‍ ചീഫ് വിപ്പ് കെ പി എ മജീദ്, കഴിഞ്ഞതവണ താനൂരില്‍ വി അബ്ദുറഹിനോട് പരാജയപ്പെട്ട അബ്ദുറഹിമാന്‍ രണ്ടത്താണി, യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്, കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വേങ്ങര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി കെ അസ്‌ലു എന്നിവരുടെ പേരുകളാണ് പറയപ്പെടുന്നത്.
തീരുമാനം പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുമെങ്കിലും കുഞ്ഞാലിക്കുട്ടി മനസ്സുവച്ചാല്‍ മാത്രമേ ഇവരില്‍ ഒരാള്‍ക്ക് നറുക്കു വീഴൂ. കഴിഞ്ഞതവണ 38,075 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി സിപിഐ എം സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിനെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞതവണ മത്സരിച്ച എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ടി, പിഡിപി തുടങ്ങിയ ചെറു പാര്‍ടികള്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. എന്നാല്‍ കേന്ദ്രഭരണത്തിന്റെ പിന്തുണയില്‍ എന്‍ഡിഎ ശക്തമായിതന്നെ രംഗത്തുണ്ടാകും. ഭൂരിപക്ഷം മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ഹിന്ദു വോട്ടര്‍മാരെയാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നത്.
കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി എല്‍.ഡി.എഫ് അഡ്വ. പി പി ബഷീറിനെ തന്നെ കളത്തിലിറക്കാനാണ് ആലോചിക്കുന്നത്.
കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി എല്‍.ഡി.എഫ് അഡ്വ. പി പി ബഷീറിനെ തന്നെ കളത്തിലിറക്കാനാണ് ആലോചിക്കുന്നത്.
No comments:
Post a Comment