വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ തൊഴുത്തില്‍ ജോലി ചെയ്യുകയായിരുന്ന നൂറനാട് ആറ്റുവ ചാത്തവനയില്‍ ഇന്ദിരയെ ആക്രമിച്ചു മാല പൊട്ടിച്ചെടുക്കുകയും ഓടിയെത്തിയ ഭര്‍ത്താവ് മോഹനന്‍ പിള്ളയെ മര്‍ദിക്കുകയും ചെയ്തു കടന്നുകളയാന്‍ ശ്രമിച്ച രജുവിനെ നാട്ടുകാര്‍ പിടികൂടി ഏല്‍പിക്കുകയായിരുന്നെന്നാണു പോലീസ് അറിയിച്ചത്.
പോലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ നൂറനാട് മുതുകാട്ടുകര ജംക്ഷനു സമീപം റോഡിലേക്കു ചാടി കടന്നുകളയാന്‍ രജു ശ്രമിച്ചു. വീഴ്ചയില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ രജുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നേകാലോടെ മരിച്ചു.
ക്ഷീര കര്‍ഷകയായ ഇന്ദിര പുലര്‍ച്ചെ തൊഴുത്തില്‍ പശുവിനെ മാറ്റിക്കെട്ടുന്ന ജോലി ചെയ്യുന്നതിനിടയിലാണു രജു കവര്‍ച്ചയ്‌ക്കെത്തിയത്. ഇന്ദിരയുടെ കഴുത്തില്‍ കിടന്ന മൂന്നു പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്തു. ഭാര്യയെ രക്ഷിക്കാനെത്തിയ മോഹനന്‍ പിള്ളയുടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നൂറനാട് പോലീസ് സ്ഥലത്തെത്തി രജുവിനെ കസ്റ്റഡിയിലെടുത്തു. തലയില്‍ ഗുരുതരമായി പരുക്കേറ്റ മോഹനന്‍ പിള്ളയെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹമോഷണമടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണു മരിച്ച രജുവെന്നു നൂറനാട് പോലീസ് പറഞ്ഞു.
No comments:
Post a Comment