Latest News

ബിബിൻ വധം: രണ്ടു പേർ കൂടി അറസ്റ്റിൽ

തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിൻ കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ആലത്തിയൂർ സ്വദേശി സാബിനൂർ, തിരൂർ സ്വദേശി സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ ഇരുവർക്കും നേരിട്ട് പങ്കുണ്ടെന്ന് പോലീസ്‌ അറിയിച്ചു.[www.malabarflash.com ]

ബിബിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്‍റ് പെരുന്തല്ലൂർ ആലുക്കൽ മുഹമ്മദ് അൻവർ (39), വെട്ടം ആശാൻപടി യൂണിറ്റ് പ്രസിഡൻറ് പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടിൽ തുഫൈൽ (32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തിരൂരിനടുത്ത് നരിപ്പറമ്പിൽ വെച്ചാണ് പ്രതികൾ ബിബിനെ വധിക്കാൻ ഗൂഢാലോചന നടത്തുന്നത്. ബിബിന്റെ യാത്രാ വിവരങ്ങളും യാത്രാ രീതികളും മറ്റും നേരത്തെത്തന്നെ ശേഖരിച്ചിരുന്നു.

ഫൈസൽ വധക്കേസിൽ ജാമ്യത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ ബിബിനെ വധിക്കാൻ സംഘം തീരുമാനിച്ചിരുന്നു. ബിബിൻ ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ പ്രതികൾ ഒത്തുകൂടി. തുടർന്ന് ബിബി​​ന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വ്യത്യസ്ത ആളുകളെ ചുമതലപ്പെടുത്തി. അതിനു ശേഷമാണ് കൊലപാതത്തിന് അന്തിമ രൂപം തയാറാക്കിയത്.

കൃത്യം നിർവഹിക്കേണ്ടവരെ നിയോഗിച്ചവരിലുൾപ്പെടുന്ന മുഖ്യൻ തുഫൈലാണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ശനിയാഴ്ച എടപ്പാൾ നടുവട്ടത്ത് തുഫൈലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 10 ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്​റ്റഡിയിൽ വിട്ടുനൽകിയിട്ടുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.