Latest News

ഷിറിയ പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു

കുമ്പള: ഷിറിയ പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. കര്‍ണാടക പുത്തൂര്‍ സ്വദേശിയും അണങ്കൂരില്‍ താമസക്കാരനുമായ മുഹമ്മദലി (36) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.[www.malabarflash.com ]

മുഹമ്മദലിയും രണ്ട് സുഹൃത്തുക്കളും ഷിറിയ പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ പെട്ടെന്ന് തോണി മറിയുകയായിരുന്നു. സുഹൃത്തുക്കള്‍ നീന്തി കരയ്ക്ക് കയറിയെങ്കിലും മുഹമ്മദലിയെ കാണാതാവുകയായിരുന്നു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസും കോസ്റ്റല്‍ പോലീസും അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മുഹമ്മദിയുടെ മൃതദേഹം കണ്ടെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.