തിരൂര്‍: ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥരെ പ്രതിഭാഗം അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയതായി പരാതി.[www.malabarflash.com]
ഈ കേസിലെ ഗൂഢാലോചന കേസിലെ പ്രതി മുഹമ്മദ് റാഫിയെ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ അഭിഭാഷകനായ റഹീം പ്രതിക്കൊപ്പമുള്ള പോലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായാണ് പരാതി.
യൂണിഫോം അഴിച്ചാല്‍ നിന്റെ സി.ഐമാരെ കണ്ടോളാം എന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. പോലീസുകാര്‍ ഈ വിവരം തിരൂര്‍ സി.ഐ. എം.കെ. ഷാജിയെ അറിയിച്ചു.
അഭിഭാഷകനെതിരെ നടപടി സ്വീകരിക്കാന്‍ സി.ഐ. എസ്.ഐ. സുമേഷ് സുധാകറിന് നിര്‍ദ്ദേശം നല്‍കി. ഇതുപ്രകാരം അഭിഭാഷകനെതിരെ കേസ്സെടുക്കാന്‍ അനുമതി തേടി എസ്.ഐ. തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയുടെ അനുമതി ലഭിച്ചാല്‍ അഭിഭാഷകനെതിരെ കേസ്സെടുക്കും.

No comments:
Post a Comment