Latest News

കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞുങ്ങള്‍; പൗള്‍ട്രി സ്‌കൂള്‍ പദ്ധതി കാഞ്ഞങ്ങാട് തുടങ്ങി

കാഞ്ഞങ്ങാട്: മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള സൗജന്യ കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞുങ്ങള്‍ പൗള്‍ട്രി സ്‌കൂള്‍ പദ്ധതി കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളില്‍ തുടക്കമായി.[www.malabarflash.com]

തെരഞ്ഞെടുത്ത 50 കുട്ടികള്‍ക്ക് 5 വീതം മുട്ടക്കോഴികളെയും തീറ്റയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിന് പുസ്തകവും പേനയുമാണ് നല്‍കിയാണ്.

വര്‍ഷത്തില്‍ 300 മുട്ടകള്‍ ഇടുന്ന ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി ഇനത്തില്‍പ്പെട്ട കോഴികളാണ് 45 ദിവസം സംരക്ഷിച്ച് പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തതിന് ശേഷമാണ് വിതരണം ചെയ്തത്.

നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഉണ്ണിക്കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മഹമൂദ് മുറിയനാവി പുസ്തകങ്ങള്‍ വിതരണം ചെയ്തു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ജി.എം.സുനില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ജനാര്‍ദ്ധനന്‍, പി.ബേബി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.