Latest News

ക്ഷേത്ര പരിസരങ്ങളില്‍ അറവ് മാലിന്യങ്ങള്‍ വിതറി വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ബിജെപി നേതാവിന്റെ പദ്ധതി നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

തിരുവനന്തപുരം: മതസൗഹാര്‍ദ്ദം തകര്‍ത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ബിജെപി നേതാവിന്റെ പദ്ധതി നാട്ടുകാര്‍ പൊളിച്ചു. ഇയാളെ പിടികൂടി നാട്ടുകാര്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു. നേമത്താണ് സംഭവം.[www.malabarflash.com]

ഒരുമാസത്തോളമായി രാത്രി കാലങ്ങളില്‍ അറവ് മാലിന്യങ്ങളും ആഹാര മാലിന്യങ്ങളും ക്ഷേത്ര പരിസരത്ത് കൊണ്ടുവന്നിടുകയും, പിന്നീട് പകല്‍ വെളിച്ചത്തില്‍ മുസ്ലിങ്ങളാണ് ഇതിന് പിന്നിലെന്ന് പ്രചരണം നടത്തി വര്‍ഗ്ഗീയത പടര്‍ത്താനുള്ള ഗിരീഷ് എന്ന ബിജെപിക്കാരന്റെ നീക്കമാണ് നാട്ടുകാര്‍ പിടികൂടിയത്. കേരള കാറ്ററിംഗ് ഉടമ കൂടിയാണ് ഇയാള്‍.

ഗിരീഷിന്റെ മകന്‍ കാറിലെത്തി മാംസം വിവിധ ഇടങ്ങളില്‍ നിക്ഷേപിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച്ച നാട്ടുകാര്‍ പിടികൂടിയത്. നാളുകളായി നടന്നുവന്നിരുന്ന സംഭവത്തില്‍ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ആളെ തിരിച്ചറിയുകയോ വാഹന നമ്ബര്‍ കണ്ടെത്തുകയോ ചെയ്യാതെ അന്വേഷണം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് പോലീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊറുതിമുട്ടിയാണ് നാട്ടുകാരും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും റസിഡന്‍സ് അസോസിയേഷനുമുള്‍പ്പെടെ അക്രമിയെയും വാഹനവും പിടികൂടിയത്.
പ്രദേശത്ത് മുന്‍ കാലങ്ങളില്‍ ആര്‍എസ്‌എസും സിപിഐഎമ്മും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു, ഇതിന്റെ മറവില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനാണ് ശ്രമം നടക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു

അര്‍ദ്ധരാത്രി നേമത്തെ ശിവക്ഷേത്രം, വെള്ളായണിയിലെ ചെറുബാലമന്ദം ശിവക്ഷേത്ര പരിസരം, പൊന്നുമംഗലത്തെ മെരിലാന്‍ഡ് സ്റ്റുഡിയോ പരിസരം എന്നിവിടങ്ങളിലാണ് കോഴിയിറച്ചിയുടെ വേസ്റ്റ് കൊണ്ടിടുന്നത്. പകല്‍ നാട്ടുകാരെ സംഘടിപ്പിച്ച്‌ പ്രചരണങ്ങള്‍ നടത്തും. കോഴി വേസ്റ്റ് ക്ഷേത്ര പരിസരത്ത് ഇട്ടത് വില്‍പ്പന നടത്തുന്ന അഹിന്ദുക്കളാണെന്നാണ് പ്രചരണം. നിരവധി അക്രമണകേസില്‍ പ്രതിയാണ് ഗിരീഷ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.