ചിത്താരി: ചിത്താരിയില്‍ നിയന്ത്രണം വിട്ട ലോറി കെ എസ് ആര്‍ ടി സി ബസിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേററു. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപമാണ് അപകടം.[www.malabarflash.com]
അമിത വേഗതയില്‍ കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ഓട്ടോ റിക്ഷയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കെ എസ് ആര്‍ ടി സി ബസില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ബസ് നിയന്ത്രണം വിട്ട് ഒരു ഇന്നോവ കാറിലിടിച്ചു.
കെ എസ് ടി പി റോഡില്‍ ചരക്ക് ലോറികളുടെ മരണപ്പാച്ചില്‍ നിരവധി അപകടങ്ങളാണ് ദിവസേന ഉണ്ടാക്കുന്നു.
ദേശീയ പാതയിലൂടെ പോയികൊണ്ടിരുന്ന ഒട്ടുമിക്ക ചരക്ക് ലോറികളും ഇപ്പോള്‍ കാഞ്ഞങ്ങാട് കാസര്‍കോട് തീരദേശപാതയിലൂടെയാണ് പോകുന്നത്.
ദേശീയ പാതയിലൂടെ പോയികൊണ്ടിരുന്ന ഒട്ടുമിക്ക ചരക്ക് ലോറികളും ഇപ്പോള്‍ കാഞ്ഞങ്ങാട് കാസര്‍കോട് തീരദേശപാതയിലൂടെയാണ് പോകുന്നത്.
നല്ല റോഡും, വളവ് തിരിവുമില്ലാത്തതുമാണ് കെ എസ് ടി പി റോഡിലൂടെ അമിത വേഗതയിലുളള ചരക്ക് ലോറികള്‍ പറക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഇതു വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
അമിത വേഗതയില്‍ പോകുന്ന ചരക്ക് ലോറികള്‍ തടയാനുളള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
അമിത വേഗതയില്‍ പോകുന്ന ചരക്ക് ലോറികള്‍ തടയാനുളള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
No comments:
Post a Comment