ഇരിട്ടി: കീഴ്പ്പള്ളി കോഴിയോട്ടെ ദിയ ഫാത്തിമയുടെ തിരോധാനം ഐജി ദിനേന്ദ്ര കശ്യപിന്റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം കീഴ്പ്പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ജയ്സണ്‍ കെ. ഏബ്രഹാം, സിഐ പ്രദീപന് കണ്ണിപ്പൊയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.[www.malabarflash.com]
കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി ദിയ ഫാത്തിമയുടെ തിരോധാനം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐജി ദിനേശ് കശ്യപ് നേരിട്ട് ചുമതല ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ക്രൈംബ്രാഞ്ച് ഐജി സ്ഥാനത്ത് നിന്ന് കശ്യപിനെ മാറ്റിയെങ്കിലും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ ഹൈക്കോടതി നിർദേശിച്ചതിനേത്തുടര്ന്ന് കഴിഞ്ഞമാസം ഐജി നേരിട്ട് കോഴിയോട്ട് എത്തിയിരുന്നു. മാതാപിതാക്കള്‍, അയല്‍വാസികള്‍ തുടങ്ങിയവരോട് ഐജിക്ക് പിന്നാലെ വീണ്ടും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി.

കുട്ടി ഒഴുക്കില്‍പ്പെട്ട് പോയേക്കാമെന്ന സംശയമുള്ള തോട്, പരിസരത്തെ റോഡ് എന്നിവിടങ്ങളൊക്കെ സംഘംനോക്കിക്കണ്ടു .2014 ഓഗസ്റ്റ് ഒന്നിന് രാവിലെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ദിയാ ഫാത്തിമയെ പെട്ടെന്ന് കാണാതായത്.
സംഭവ ദിവസം രാവിലെ മുതലുണ്ടായ തോരാത്ത മഴയില്‍ വീടിനടുത്തുകൂടെയുള്ള കൈത്തോട്ടിലെവെള്ളത്തില് കുട്ടി വീണിരിക്കാമെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതുന്നത്. ഇതനുസരിച്ച് ബന്ധുക്കളും നാട്ടുകാരും ഫയര്‍ഫോഴ്സിന്റേയും പോലീസിന്റേയും സഹായത്തോടെ കീഴ്പ്പള്ളി മേഖലയിലെ തോടുകളും പുഴകളും തുടങ്ങി വളപട്ടണം പുഴയിലും തീരദേശ മേഖലകളിലും ഉള്‍പ്പെടെ ആഴ്ചകളോളം കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പിച്ചവച്ച് നടക്കാന്‍ പഠിച്ചുവരുന്ന തങ്ങളുടെ കുട്ടി വീടിനടുത്തുനിന്നും 85 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോയി എന്ന് വിശ്വസിക്കാന്‍ മാതാപിതാക്കൾക്ക് കഴിയുമായിരുന്നില്ല.
കാണാതാകുമ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ രണ്ടരപവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു. പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തിയെങ്കിലും മകളുടെ തിരോധാനം സംബന്ധിച്ച് യാതൊരുവിധ വിവരവുമില്ലാത്തതിനെത്തുടര്ന്നാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

പുഴയില്‍ ഒഴുകിപ്പോയതാണെന്ന നിഗമനത്തില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ച് സംഘവും മുമ്പ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.
No comments:
Post a Comment