പയ്യന്നൂര്‍: പുതിയ ബസ്സ്റ്റാൻഡിലെ കോർപറേഷൻ ബാങ്കിന്റെ എടിഎം കുത്തിപ്പൊളിച്ചു മോഷണം നടത്താൻ ശ്രമിച്ചകേസിൽ യുവാവ് അറസ്റ്റിൽ. മഞ്ചേശ്വരത്തെ ശിഹാബാണ്(22) പിടിയിലായത്. മോഷ്ടാവിനെ രഹസ്യമായി പിന്തുടര്‍ന്ന പയ്യന്നൂർ പോലീസ് മംഗളൂരുവിൽനിന്നാണ് ഇയാളെ വലയിലാക്കിയത്.[www.malabarflash.com]
ജൂലൈ 27നാണ് എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ചു പണം കവരാൻ ശ്രമം നടന്നത്. 25ന് പയ്യന്നൂരിലെത്തിയ ശിഹാബ് പയ്യന്നൂരിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് തങ്ങിയാണ് എടിഎം കൊള്ളയടിക്കാൻ ശ്രമിച്ചത്. നേരത്തെ എടിഎം കൗണ്ടർ പരിശോധിച്ചശേഷം കവർച്ച നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതിനുശേഷം വീട്ടില്‍ പോയി മൊബൈല്‍ഫോണ്‍ വീട്ടില്‍വച്ചശേഷം തിരിച്ചുവന്നാണ് മോഷണം നടത്താൻ ശ്രമിച്ചത്. പുലർച്ചെ രണ്ടാകുമ്പോഴേക്കും എടിഎം കൗണ്ടർ പരിസരം വിജനമാകുമെന്നു മനസിലാക്കി. ഈ സമയത്ത് മോഷണം നടത്താനായിരുന്നു പദ്ധതി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ അന്വേഷണം വഴിതിരിച്ചുവിടാനാണ് കവർച്ചയ്ക്കു മുമ്പായി ഫോൺ വീട്ടിൽ കൊണ്ടുപോയി വച്ചതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു.
സംഭവസമയത്ത് 16 ലക്ഷത്തോളം രൂപ എടിഎം മെഷിനുള്ളിലുണ്ടായിരുന്നുവെങ്കിലും പണം വയ്ക്കുന്ന, മെഷിന്റെ പ്രധാന ഭാഗം(ചെസ്റ്റ്) തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് മോഷണം പരാജയപ്പെടാൻ കാരണം. മോഷണശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് 27ന് രാവിലെ ഇയാള്‍ മഞ്ചേശ്വരത്തേക്ക് ബസിൽ തിരിച്ചുപോയി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത് ഒരുഫോണ്വിളിയിൽനിന്നാണ്. മോഷണസ്ഥലം നോക്കിവയ്ക്കാൻ വരുമ്പോൾ ഇയാള്‍ സുഹൃത്തിനെ ഫോണിൽ വിളിച്ചത് വിദഗ്ധപരിശോധനയില്‍ പോലീസിനു കണ്ടെത്താനായതാണ് സഹായമായത്.
പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കുമ്പള പോലീസ് സ്റ്റേഷന് പരിധിയില്‍ കവര്‍ച്ച നടത്തിയതിന് നാലു കേസുകളിൽ പ്രതിയായ ഇയാള്‍ കര്‍ണാടകയില്‍ വിനയകുമാര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതാണെന്നും പോലീസ് പറഞ്ഞു.

പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ കെ.പി. ഷൈന്‍,സീനിയര്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ഷര്ഫുദ്ദീന് എന്നിവരടങ്ങുന്ന സംഘമാണ്പ്രതിയെ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment