പയ്യന്നൂർ: കരിവെള്ളൂർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ മുക്കുപണ്ടം പണയംവച്ച് മൂന്നേകാൽ കോടി രൂപയോളം വെട്ടിപ്പു നടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ.[www.malabarflash.com]
രണ്ടാംപ്രതിയും കരിവെള്ളൂരിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പ് ഉടമയുമായ തൃക്കരിപ്പൂർ തെക്കെമാണിയാട്ട് കളരിക്കൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ. പ്രശാന്ത് (36) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച രാവിലെ പത്തോടെ പയ്യന്നൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിനായി ജനറേറ്റർ ഇറക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ടശേഷം ഇയാൾ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
ഒന്നേമുക്കാൽ കോടി രൂപയോളം മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയത് പ്രശാന്താണെന്ന് നേരത്തെ അറസ്റ്റിലായ ഒന്നാംപ്രതിയും സൊസൈറ്റി സെക്രട്ടറിയുമായിരുന്ന കെ.വി. പ്രദീപ് പോലീസിന് മൊഴിനൽകിയിരുന്നു. പ്രശാന്തും പ്രശാന്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് മുക്കുപണ്ടം പണയംവച്ച് പണമെടുത്തതെന്നാണ് പ്രദീപൻ പറഞ്ഞിരുന്നത്.
ഗൾഫിൽ ബിസിനസ് നടത്തുന്ന ചാണ്ടി കുര്യൻ എന്നയാൾക്ക് കോടികൾ മറിച്ചു നൽകിയതായും പ്രശാന്ത് മുഖേനയാണ് പണം നൽകിയതെന്നും പ്രദീപ് പോലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തെത്തുടർന്ന് ഒളിവിൽപോയ പ്രശാന്തിനെ പിടികൂടാൻ പോലീസ് ശ്രമിക്കവെ ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ഇതിനിടെയാണ് ബുധനാഴ്ച രാവിലെ എഎസ്ഐ ഗിരിഷ്, സീനിയർ പോലീസ് ഓഫീസർമാരായ രാജേഷ്, രാഘവൻ എന്നിവർ ചേർന്ന് ഇയാളെ പിടികൂടിയത്.
No comments:
Post a Comment