മുംബൈ: ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് മുംബൈ പ്രഭാദേവി റെയില്‍വേ സ്റ്റേഷനില്‍ 22 പേര്‍ മരിച്ചു. റെയില്‍വെ സ്‌റ്റേഷനിലെ മേല്‍പ്പാലത്തിലാണ് ആളുകള്‍ തിരക്കില്‍ പെട്ട് മരിച്ചത്. പരേല്‍ സ്റ്റേഷനില്‍ നിന്ന് പ്രഭാദേവി സ്റ്റേഷനിലേക്ക് പോകാനായി നിര്‍മിച്ച നടപ്പാലത്തിലാണ് അപകടമുണ്ടായത്.[www.malabarflash.com]
ഇരുപത്തിയഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 20 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പോലീസും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുംബൈ കെഇഎം ആശുപത്രിയിലാണ് പരിക്കേറ്റവരെ കൂടുതലും പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ റെയില്‍വെ അന്വേഷണത്തിന് ഉത്തരവിട്ടു.
അപകടത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. മഴമൂലം ആളുകള്‍ ഓടിക്കയറിയതാണ് തിക്കും തിരക്കുമുണ്ടാകാന്‍ കാരണമെന്നാണ് ചിലര്‍ പറയുന്നത്. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം ആളുകള്‍ പരിഭ്രാന്തരായതാണ് സംഭവത്തിന് കാരണമെന്നും ചിലര്‍ പറയുന്നു. ഇടുങ്ങിയ ഒരുസ്ഥലത്താണ് അപകടം നടന്നത്.
പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത് വലിയ തിരക്ക് എപ്പോഴും ഈ പാലത്തില്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ അപകടം ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. എല്‍ഫിന്‍സ്റ്റണ്‍ എന്നായിരുന്നു ഈ റെയില്‍വേ സ്റ്റേഷന്റെ പഴയ പേര്. കുറച്ചുനാള്‍ മുമ്പാണ് ഇതിന് പ്രഭാദേവി എന്ന് പേരുമാറ്റിയത്.

No comments:
Post a Comment