Latest News

  

കാറില്‍ മറന്ന് പോയ 6 വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

അബൂദാബി: കടുത്ത ചൂടില്‍ രക്ഷിതാക്കള്‍ കാറില്‍ മറന്ന് വെച്ചുപോയ ആറ് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു. ഫലസ്ഥീന്‍ സ്വദേശികളായ രക്ഷിതാക്കളാണ് മകളെ കാറില്‍ മറന്ന് പോയത്.[www.malabarflash.com] 

ഏതാനും മിനിറ്റിന് പോലും പുറത്ത് ഇറങ്ങുമ്പോള്‍ പോലും രക്ഷിതാക്കള്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കരുതെന്ന് അബൂദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. 

കുട്ടികളുടെ ശരീരത്തില്‍ വലിയവരേക്കാള്‍ 5 മടങ്ങ് വേഗത്തില്‍ ചൂട് വര്‍ദ്ധിക്കുമെന്നും അടച്ചിട്ട കാറിലെ താപനില 10 മിനിറ്റനകം 20 ഡിഗ്രി വര്‍ദ്ധിക്കുമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി.
സ്‌ക്കൂള്‍ വാഹനങ്ങളില്‍ ഇതുപോലെയുള്ള സംഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് പോലീസ് സ്‌ക്കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാറില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.