Latest News

ഷീറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 29 പവന്‍ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

കരിപ്പൂർ: ലഗേജ് കൊണ്ടുവന്ന കടലാസ് പെട്ടിക്കുള്ളിൽ ഷീറ്റ് രൂപത്തിലാക്കി ഒളിപ്പിച്ച 7.28 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.[www.malabarflash.com] 

ശനിയാഴ്ച ദുബായിൽനിന്ന് സലാല വഴി ഒമാൻ എയർ വിമാനത്തിൽ കോഴിക്കോട്ടെത്തിയ കാസർകോട് സ്വദേശി അഷ്റഫ് ബെൻദാദ് (47) കൊണ്ടുവന്ന ലഗേജ് പെട്ടിക്കുള്ളിൽനിന്നാണു കസ്റ്റംസ് സ്വർണം കണ്ടെടുത്തത്. 

232 ഗ്രാം (29 പവൻ) സ്വർണം ഷീറ്റ് രൂപത്തിലാക്കി തിരിച്ചറിയാത്തവിധം ഒളിപ്പിച്ചതായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.