കാസര്‍കോട്: ഒരാഴ്ച മുമ്പ് രണ്ട് മക്കളെ ഉപേക്ഷിച്ച ശേഷം യുവാവിനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയെ പോലീസ് കണ്ടെത്തി. നെല്ലിക്കുന്ന് സ്വദേശിനിയും മേല്‍പറമ്പ മരവയലില്‍ വാടക വീട്ടില്‍ താമസക്കാരിയുമായ 32 കാരിയെയാണ് ചെവ്വാഴ്ച സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാസര്‍കോട് പോലീസ് കണ്ടെത്തിയത്.[www.malabarflash.com ]
രണ്ട് കുട്ടികളുടെ മാതാവായ യുവതി മേല്‍പറമ്പിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്. അണങ്കൂര്‍ സ്വദേശിയായ ഭര്‍ത്താവ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. മേല്‍പറമ്പിലെ ഇവര്‍ താമസിക്കുന്ന സ്ഥലത്തെ 22 കാരനൊപ്പമാണ് ഒളിച്ചോടിയത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ രണ്ടു പേരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.
എന്നാല്‍ ചെവ്വാഴ്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഓണായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പൊന്നാനിയില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഭര്‍തൃമതിയെ അന്വേഷണ സംഘത്തില്‍പ്പെട്ട എസ്.ഐ.മാരായ നാരായണന്‍, റൗഫ്, എ.എസ്.ഐ മോഹനന്‍ എന്നിവര്‍ കാസര്‍കോട്ടെക്ക് ബുധനാഴ്ച പുലര്‍ച്ചെയെത്തിച്ചു.
വിവരമറിഞ്ഞ് മക്കളും ബന്ധുക്കളും ചെവ്വാഴ്ച സ് സ്‌റ്റേഷനിലെത്തി. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment