തലശ്ശേരി: ഐ.എൻ.എൽ. സംസ്ഥാന പ്രസിഡണ്ട് എസ്.എ. പുതിയവളപ്പിലിന്റെ നിര്യാണത്തെ തുടർന്ന് തലശ്ശേരിയിൽ ചേർന്ന ഐ.എൻ.എൽ. സംസ്ഥാന സെക്രട്ടറിയേറ്റ് കെ.എസ്. ഫക്രുദ്ദീനെ ആക്ടിംഗ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു.[www.malabarflash.com]
നിലവിൽ സീനിയർ വൈസ് പ്രസിഡണ്ട് കൂടിയായ കെ.എസ്. ഫക്രുദ്ദീന് സംസ്ഥാന പ്രസിഡണ്ടിന്റെ ചാർജ്ജ് സെക്രട്ടറിയേറ്റ് നൽകുകയായിരുന്നു.
മുസ്ലിം ലീഗിലൂടെ രാഷട്രീയത്തിലേക്ക് പ്രവേശിച്ച കെ.എസ്. ഫക്രുദ്ദീന് 50 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ട്. മുസ്ലിം ലീഗിന്റെ പിളർപ്പിന് ശേഷം അഖിലേന്ത്യാ ലീഗിലുണ്ടായിരുന്ന അദ്ദേഹം സി.കെ.പി. ചെറിയ മമ്മുക്കേയി, ഇ.ടി. മുഹമ്മദ് ബഷീർ, ഹമീദലി ഷംനാട് തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചു.
ഇബ്രാഹിം സുലൈമാൻ സേട്ട് മുസ്‌ലിം ലീഗ് വിട്ട് ഖായിദെമില്ലത്ത് കൾച്ചറൽ ഫോറം രൂപീകരിച്ചപ്പോൾ മുതൽ ഐ.എൻ.എല്ലിലും നേതൃ നിരയിൽ പ്രവർത്തിച്ചു വരുന്നു.
No comments:
Post a Comment