ഉദുമ: വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് പോയ സമയം വീട് കുത്തിതുറന്ന് 12 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയും കവര്‍ന്നു. കളനാട്ടെ മദ്രാസ് മുഹമ്മദ് കുഞ്ഞിയുടെ താഴെ കളനാട്ടെ ബദര്‍ മന്‍സിലിലാണ് ശനിയാഴ്ച വൈകുന്നരം മോഷണം നടന്നത്.[www.malabarflash.com]
വൈകുന്നേരം 5.30 മണിയോടെ മുഹമ്മദ് കുഞ്ഞിയും കുടുംബവും ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. രാത്രി 7 മണിയോടെ തിരിച്ചെത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മൂന്ന് മുറികളിലെ അലമാരകള്‍ തകര്‍ത്ത് വസ്ത്രങ്ങളും മററും വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇതില്‍ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന മുഹമ്മദ്കുഞ്ഞിയുടെ മകന്‍ അസീസിന്റെ കുട്ടിയുടെ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്.
നാലാമത്തെ മുറിയില്‍ കൂടുതല്‍ സ്വര്‍ണ്ണവും മററും ഉണ്ടായിരുന്നെങ്കിലും പ്രസ്തുത മുറിയില്‍ കയറാനുളള ശ്രമത്തിനിടെ വീട്ടുകാര്‍ എത്തിയത് കാരണം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടെതെന്ന് കരുതുന്നു.
സംഭവമറിഞ്ഞ് ബേക്കല്‍ സി.ഐ വിശ്വംബരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment