കാസര്‍കോട്: പ്രമാദമായ സിനാന്‍ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ കടുത്ത പ്രതിഷേധവുമായി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി രംഗത്ത്.[www.malabarflash.com]
മതിയായ തെളിവുകളടക്കമാണ് പ്രതികളെ അറസ്റ്റ് ചെയ്തതും കുറ്റപ്പത്രം സമര്‍പ്പിച്ചതും.വിധി പറയുന്നത്മാ പലതവണ മാറ്റിവെച്ച് ഇപ്പോഴിതാ പ്രതികളെ വെറുതെ വിട്ടിരിക്കുന്നു.ഓട്ടോറിക്ഷാ ഇടിച്ചല്ല സിനാന്‍ മരിച്ചത്, സംഘ്പരിവാര്‍ കുത്തിക്കൊന്നതാണ്.
കൊലപാതകവും, വര്‍ഗ്ഗീയ കേസുകളുമുള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് സിനാന്‍ വധക്കേസിലെ മുഖ്യ പ്രതി. ശക്തമായ തെളിവുകളുണ്ടായിട്ടും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണം.
ബി ജെ പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. പ്രതികളുടെ പിറകില്‍ വന്‍ സംഘമുണ്ടെന്നതിന് തെളിവാണിത്. അരക്ഷിതാവസ്ഥ സൃഷ്ടിക്കല്‍ സ്വയം തൊഴിലാക്കിയ പ്രതികളെ വെറുതെ വിട്ടത് പുനപരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
കൃത്യമായ ഇടവേളകളില്‍ അവര്‍ കൊന്നുതീര്‍ക്കുകയാണ്. കൊല്ലാന്‍ അവര്‍ക്ക് ഒരു മടിയുമില്ല, കാരണം നിയമപരമായും സാമ്പത്തികപരമായുമുള്ള സഹായം അവര്‍ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നു. ജനങ്ങള്‍ നിയമം കൈയ്യേറുന്ന അവസ്ഥയിലേക്ക് എത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment