Latest News

പള്ളിക്കര മേല്‍പ്പാലം; പി കരുണാകരന്‍ എം പി അനിശ്ചിതകാല രാപകല്‍ സത്യാഗ്രഹം തുടങ്ങി

നീലേശ്വരം: പള്ളിക്കര റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പി കരുണാകരന്‍ എം പി അനിശ്ചിതകാല ജനകീയ രാപകല്‍ സത്യാഗ്രഹം ആരംഭിച്ചു. കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എം പി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

പള്ളിക്കര റെയില്‍വെ ഗേറ്റിനു സമീപത്തുള്ള ചെത്തു തൊഴിലാളി യൂണിയന്‍ ഓഫീസിനു മുന്നിലൊരുക്കിയ പന്തലിലാണ് സമരം. പലതരത്തിലുള്ള സാങ്കേതികത്വത്തില്‍ കുടുങ്ങി പാലംപണി അനിശ്ചിതമായി നീണ്ട സാഹചര്യത്തിലാണ് എം പി സമരത്തിനു ഇറങ്ങിയത്. 
പാലം നിര്‍മ്മാണം സംബന്ധിച്ച വ്യക്തമായ ഉറപ്പു ലഭിക്കാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്ന നിലപാടിലാണ് എം പി.സമരത്തിനു ഇടതു മുന്നണി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 








No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.