ന്യൂഡൽഹി: കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. മന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം പിടിഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് കണ്ണന്താനം ബിഫ് വിഷയത്തിൽ പ്രതികരിച്ചത്.[www.malabarflash.com]
ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല. ബിജെപി ഭരിക്കുന്ന ഗോവയിൽ ബീഫ് കഴിക്കുന്നതിന് യാതോരു പ്രശ്നവുമില്ല. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അവിടെ ബീഫ് വിപണനം തുടരുമെന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ കേരളത്തിലും ഒരു പ്രശ്നവുമില്ലെന്നും കണ്ണന്താനം പറഞ്ഞു.
ടൂറിസം വകുപ്പിന്‍റെ സ്വതന്ത്ര ചുമതലയും ഐടി, ഇലക്ട്രോണിക്സ് വകുപ്പുകളുമാണ് കണ്ണന്താനം കൈകാര്യം ചെയ്യുന്നത്. അൽഫോൻസ് കണ്ണന്താനത്തെ ഗോവയിൽനിന്നു രാജ്യസഭാംഗമായി തെരഞ്ഞെടുക്കുമെന്നാണു വിവരം. മുൻ പ്രതിരോധ മന്ത്രിയും ഇപ്പോൾ ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറുടെ ഒഴിവിലായിരിക്കും കണ്ണന്താനത്തിന്‍റെ രാജ്യസഭാംഗത്വം പരിഗണിക്കുന്നത്.

No comments:
Post a Comment