Latest News

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രത്തിന് പേരിട്ടു . . 'കര്‍വാന്‍'

ദുൽഖർ സൽമാൻ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് ചിത്രത്തിന് പേരിട്ടു. ‘കർവാൻ’ എന്നാണ് ചിത്രത്തിന്റെ പേര്.
ഹംഷകൽസ്, ക്രിഷ് 3 എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രമാണിത്.[www.malabarflash.com]


ചിത്രം അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്‌റ്റ് 31ന് ഊട്ടിയിൽ ആരംഭിച്ചിരുന്നു.

യെ ജവാനി ഹെ ദിവാനി, 2 സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങളുടെ സംഭാഷണമെഴുതിയ ഹുസൈൻ ദലാലിനൊപ്പം സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിൽ ഇർഫാൻ ഖാൻ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

മിഥിലാ പാൽക്കറാണ് നായിക. റോണി സ്‌ക്രൂവാല നിർമ്മിക്കുന്ന ചിത്രത്തിൽ ബംഗളൂരുകാരനായ യുവാവിന്റെ വേഷമാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.