തളിപ്പറമ്പ്: കണ്ണൂർ ജില്ലാ ബാങ്ക് തളിപ്പറമ്പ് മെയിന്‍ ബ്രാഞ്ചില്‍ 40 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി കണ്ടെത്തി. സംഭവത്തില്‍ മൂന്ന് ബാങ്ക് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.[www.malabarflash.com]
സീനിയര്‍ മാനേജര്‍ ഇ.ചന്ദ്രന്, മാനേജര്‍ കെ.രമ, അപ്രൈസര്‍ ഷഡാനനന്‍ എന്നിവരേയാണ് ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇവരുടെപേരില്‍ തളിപ്പറമ്പ് സിഐക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
ഞാറ്റുവയൽ സ്വദേശി ഹസന് ബാങ്കില്‍ പണയംവച്ച സ്വര്‍ണാഭരണം തിരിച്ചെടുത്തപ്പോള്‍ മുക്കുപണ്ടം നല്‍കിയെന്നാണ് ആദ്യം ആരോപണം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് ശനിയാഴ്ച അവധിയാണെങ്കിലും ജനറല്‍ മാനേജരുടെ നിര്‍ദേശപ്രകാരം ബാങ്കിലെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 40 ലക്ഷം രൂപയുടെ മുക്കുപണ്ടങ്ങള്‍ പണയംവച്ചതായി കണ്ടത്. കൂടുതലും അപ്രൈസര്‍ ഷഡാനനന്റെ ഭാര്യയുടെ പേരിലാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
ഒന്പതേകാല് പവന്റെ സ്വര്‍ണമാലയാണ് ഹസന് ബാങ്കില്‍ പണയംവച്ചത്. സ്വര്‍ണമാല ഒരുതവണ കാലാവധി എത്തിയതിനെ തുടര്‍ന്ന് ഏതാനും മാസം മുമ്പ് പുതുക്കിവച്ചിരുന്നു. ഹസന്റെ മകന് റഷീദിന്റെ ഭാര്യയുടേതായിരുന്നു ആഭരണം. കഴിഞ്ഞദിവസം പണമടച്ച് സ്വര്‍ണമാല തിരിച്ചുവാങ്ങി വൈകുന്നേരം റഷീദിന്റെ ഭാര്യ ആഭരണം പരിശോധിച്ചപ്പോഴാണ് ഡിസൈനിലും തൂക്കത്തിലും സംശയംതോന്നിയത്.
ഇതേത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇതു സ്വര്ണമാലയല്ലെന്നും മുക്കുപണ്ടമാണെന്നും തെളിഞ്ഞത്. തുടര്‍ന്ന് റഷീദ് ബാങ്കിലെത്തി വിവരം പറഞ്ഞെങ്കിലും തങ്ങളുടെ ഭാഗത്ത് തെറ്റൊന്നും പറ്റിയില്ലെന്നും ബാങ്കില്‍നിന്ന് ഇറങ്ങുന്നതിനുമുമ്പ് തങ്ങളുടെ ആഭരണമാണെന്ന് ഉറപ്പ് വരുത്തണമെന്നും വീട്ടില്‍ കൊണ്ടുപോയി മണിക്കൂറുകള്‍ക്കുശേഷം പരാതി ഉന്നയിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലായിരുന്നു ബാങ്ക് അധികൃതര്‍. തുടര്‍ന്ന് സ്വര്‍ണം പണയംവച്ചവര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കാനൊരുങ്ങുമ്പോഴാണ് ബാങ്ക് അധികൃതര്‍ ഒത്തുതീര്‍പ്പിനെത്തിയത്.
ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ രണ്ടര ലക്ഷം രൂപ സ്വര്‍ണം പണയംവച്ചവര്‍ക്ക് നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ സമ്മതിച്ചു. ബാങ്കിലെ അസിസ്റ്റന്റ് മാനേജരുടെ പേരിലുള്ള ചെക്ക് പരാതിക്കാര്‍ക്ക് നല്‍കുകയും പരാതിക്കാര്‍ വെള്ളിയാഴ്ച ചെക്ക് മാറി പണം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. രണ്ടര ലക്ഷം രൂപ നല്കിയതും ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാത്തതും അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവം പുറത്തായതിനെത്തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. സസ്പെൻഡ് ചെയ്തവര്‍ക്കെതിരേ മോഷണക്കുറ്റത്തിന് കേസെടുക്കുമെന്ന് തളിപ്പറമ്പ് സിഐ പി.കെ.സുധാകരന് പറഞ്ഞു.

No comments:
Post a Comment