കണ്ണൂർ: മത്സ്യകയറ്റുമതി വ്യാപാരത്തിൽ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ച് കോടികൾ തട്ടിയെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് മുൻ പ്രാദേശിക നേതാവും കണ്ണൂർ സിറ്റി സ്വദേശിയുമായ മുഹമ്മദ് സഫ്വാനെ (28)യാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ചിറക്കൽ സ്വദേശി മുഹമ്മദ് റാഷിഖിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരടക്കം 15 പേർ ഇയാൾക്കെതിരേ സമാനരീതിയിലുള്ള പരാതിയുമായി രംഗത്തെത്തിയിരുന്നുവെന്ന് സിഐ പ്രമോദ് പറഞ്ഞു. അന്വേഷണത്തിൽ പത്തു കോടിയോളം രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായി കണ്ടെത്തി. ഒന്നരവർഷത്തോളമായി ഇയാൾ പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു.
സിറ്റി, ചാലാട്, പുതിയതെരു, പാപ്പിനിശേരി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി പേർ ഇയാളുടെ വലയിൽ കുടുങ്ങിയതായും മറ്റു ജില്ലകളിൽനിന്നു പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

No comments:
Post a Comment