കാസർകോട്: പ്രമുഖ ഫുട്‌ബോള്‍ താരവും സാമൂഹ്യപ്രവര്‍ത്തകനുമായ തളങ്കര ജദീദ് റോഡിലെ ഇല്യാസ് എ റഹ് മാന്‍ (64) നിര്യാതനായി. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.[www.malabarflash.com]
ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഫുട്‌ബോള്‍ താരമായിരുന്നു ഇല്യാസ്. 1974 ല്‍ ബംഗളൂരു സ്റ്റാഫേര്‍ഡ് കപ്പില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബിനെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു.
42 വര്‍ഷമായി ദുബൈയിലായിരുന്ന അദ്ദേഹം ഫുട്‌ബോളിനെ സ്‌നേഹിച്ച വ്യക്തികൂടിയായിരുന്നു. വാര്‍ദ്ധക്യത്തിന്റെ ഇടയിലും ദുബൈയിലെ ഒഴിവു സമയങ്ങള്‍ക്കിടയിലും അദ്ദേഹം ഫുട്‌ബോള്‍ കളിയെ ചേര്‍ത്തുപിടിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വിവിധ വിഷയങ്ങളില്‍ എഴുതുകയും ചെയ്തിരുന്നു.
പരേതനായ അബ്ദുര്‍ റഹ് മാന്റെ മകനാണ്. ഭാര്യ: ബദ്‌റുന്നിസ. മക്കള്‍: നബീല്‍, ഇനാസ് (ഇരുവരും ദുബൈയില്‍ വ്യാപാരികള്‍), ഷഹ് മ (പി.ജി വിദ്യാകര്‍ത്ഥിനി ദുബൈ). മരുമകള്‍: ഷംന. സഹോദരന്മാര്‍: അബ്ദുല്ല വിന്നര്‍, മുഹമ്മദ് ഷാഫി എടനീര്‍, അബ്ദുര്‍ റഹീം ജദീദ് റോഡ്, മറിയം, റുഖിയ, ഖദീജ മുട്ടത്തോടി, പരേതരായ ബീവി പള്ളം, ആഇശ ചൂരി.

No comments:
Post a Comment