കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന് സെപ്തംബര്‍ 15, 16, 17 തിയതികളില്‍ കാസര്‍കോടന്‍ കൂട്ടായ്മ നല്‍കുന്ന ആദരസമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന കവിയരങ്ങ് പ്രശസ്ത കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.[www.malabarflash.com]
15ന് വൈകിട്ട് 3 മണിക്ക് സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് കവിയരങ്ങ്. കവി പി.എസ് ഹമീദ് അധ്യക്ഷത വഹിക്കും.
ദിവാകരന്‍ വിഷ്ണുമംഗലം, മാധവന്‍ പുറച്ചേരി, സുറാബ്, ബിജുകാഞ്ഞങ്ങാട്, രാധാകൃഷ്ണന്‍ പെരുമ്പള, നാലപ്പാടം പത്മനാഭന്‍, എ.സി ശ്രീഹരി, പ്രകാശന്‍ മടിക്കൈ, സീതാദേവി കരിയാട്ട്, സി.പി ശുഭ, രവീന്ദ്രന്‍ പാടി, രാധാകൃഷ്ണ ഉളിയത്തടുക്ക, വിനോദ് കുമാര്‍ പെരുമ്പള, യു. മഹേശ്വരി, എം. നിര്‍മ്മല്‍ കുമാര്‍, രത്‌നാകര മല്ലമൂല, രമ്യ കെ. പുളിന്തോട്ടി, മൃദുല മധൂര്‍, രാഘവന്‍ ബെള്ളിപ്പാടി, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, കുമാര്‍ വര്‍ഷ, എരിയാല്‍ അബ്ദുല്ല, കെ.ജി റസാഖ്, താജുദ്ദീന്‍ ബാങ്കോട്, എ. ബെണ്ടിച്ചാല്‍, രാധ ബേഡകം, എം.പി ജില്‍ജില്‍, ജ്യോതി പാണൂര്‍ സംബന്ധിക്കും.
പി.ഇ.എ റഹ്മാന്‍ പാണത്തൂര്‍ സ്വാഗതവും പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദിയും പറയും.
No comments:
Post a Comment