കോഴിക്കോട്: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികലയുടെ പ്രസംഗം ചില ചാനലുകളില്‍ വന്നത് പോലെ അതൊരു കൊലവിളി പ്രസംഗമായിരുന്നില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്.[www.malabarflash.com]
ചാനല്‍ വാര്‍ത്തകള്‍ കണ്ട് യൂത്ത് ലീഗും പ്രതികരിച്ചിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്നതും പ്രകോപനമുണ്ടാക്കുന്നതുമായ പ്രസംഗം നടത്തിയ വ്യക്തിയാണ് ശശികല എന്നിരിക്കെ, ഇല്ലാത്ത ഒരു കാര്യം ആരോപിക്കുന്നത് സമീകരണ യുക്തിയുമായി ഇറങ്ങാന്‍ സംഘികള്‍ക്ക് സഹായകരമാകുക മാത്രമേ ഉള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….
ശശികലയുടെ പ്രസംഗം (ടീച്ചര്‍ എന്നത് ബോധപൂര്‍വ്വം ഒഴിവാക്കിയതാണ്) ഇപ്പോഴാണ് കേട്ടത്. ചില ചാനലുകളില്‍ വന്നത് പോലെ അതൊരു കൊലവിളി പ്രസംഗമല്ല. ചാനല്‍ വാര്‍ത്തകള്‍ കണ്ട് യൂത്ത് ലീഗും പ്രതികരിച്ചിരുന്നു.
ആവശ്യത്തില്‍ കൂടുതല്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്നതും പ്രകോപനമുണ്ടാക്കുന്നതുമായ പ്രസംഗം നടത്തിയ വ്യക്തിയാണ് ശശികല എന്നിരിക്കെ, ഇല്ലാത്ത ഒരു കാര്യം ആരോപിക്കുന്നത് സമീകരണ യുക്തിയുമായി ഇറങ്ങാന്‍ സംഘികള്‍ക്ക് സഹായകരമാകുക മാത്രമേ ഉള്ളൂ. മുന്‍പ് നടത്തിയ പ്രസംഗങ്ങളും ഇത് പോലെ മാധ്യമസൃഷ്ടിയാണെന്നും പറഞ്ഞ് സംഘികള്‍ ഉടനെയിറങ്ങും. അത് കൊണ്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍, പ്രത്യേകിച്ച് ചാനലുകള്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. ഒരു സംഘി റിപ്പബ്ലിക് ടിവിക്ക് പകരം ഒരു സെക്കുലര്‍ റിപ്പബ്ലിക് ടിവിയല്ല നമുക്കാവശ്യം. സത്യസന്ധമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന, ഉറച്ച നിലപാടുള്ള മാധ്യമ സ്ഥാപനങ്ങളെയാണ്.
ഈ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കുന്നത് നിഷ്പ്രയാസം ഊരിപ്പോരാനുള്ള എളുപ്പ വഴി ഒരുക്കലാണ്. കേസെടുത്ത് ജയിലിലടക്കാന്‍ മാത്രം വകുപ്പുള്ള പ്രസംഗങ്ങള്‍ നടത്തിയ ശശികലയെ അന്നൊക്കെ വെറുതെ വിടുകയും ഇപ്പോള്‍ ചാടിക്കയറി കേസെടുക്കുകയും ചെയ്യുന്നതില്‍ ഒരു അഡ്ജസ്റ്റ്‌മെന്റ് മണക്കുന്നുണ്ട്. സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുന്‍പ് ലഭിച്ച പരാതികളില്‍ ശശികലയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം.
വാല്‍ക്കഷ്ണം: ജീവിതത്തിലുടനീളം സത്യസന്ധമായ നിലപാടെടുത്ത ഒരു വ്യക്തി, അതിന്റെ പേരില്‍ കൊല്ലപ്പെടുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാനുള്ള ഇരയെ സൃഷ്ടിക്കാന്‍ കൊലപ്പെടുത്തിയതാണെന്ന പ്രസംഗം മൃതദേഹത്തെ പോലും അപമാനിക്കുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ സംഘികളില്‍ നിന്നും ശശികലയില്‍ നിന്നും ആരാണ് ആദരവ് പ്രതീക്ഷിക്കുന്നത്?

No comments:
Post a Comment