കാർ യാത്രികരായ മുഹമ്മദ് സ്വാലിഹ് മുസ്ല്യാര്‍ (40), മകൾ ഹിബ (4), സസഹോദരനും ഉദുമ നാലാംവാതുക്കല് ഫാറൂഖ് ജുമാ മസ്ജിദ് മുന്‍ ഇമാമുമായ അബ്ദുറസാഖ് നഈമി (42), അബ്ദുറസാഖിന്റെ ഭാര്യ നസീറ (33) എന്നിവരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഏഴോടെ മന്പാട് കുണ്ടുതോടാണ് അപകടം.
ചികിത്സാവശ്യാർത്ഥം വളാഞ്ചേരിയിൽ പോയി മടങ്ങവേ വഴിക്കടവിൽ നിന്നും മഞ്ചേരിയിലേക്ക് വരികയായിരുന്ന എബനേസർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ നിശേഷം തകർന്നു.
എടവണ്ണ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ബന്ധുക്കൾ ഏറ്റുവാങ്ങി കരുളായി ജുമാമസ്ജിദിൽ കബറടക്കി.
മറ്റു മക്കൾ: ഫിദ, ഇബ്രാഹിം ബാദുഷ.
No comments:
Post a Comment