നിലന്പൂർ: നാടുകാണി ചുരത്തിലെ മഖാം ആയുധങ്ങൾ ഉപയോഗിച്ച് തകർത്ത നിലയിൽ. മഖാമിന്റെ നേർച്ചപ്പെട്ടിയും സംഭാവനപ്പെട്ടിയും പൊളിച്ച് കുറച്ച് പണം മോഷ്ടിച്ചിട്ടുണ്ട്. എന്നാൽ മുഴുവൻ പണവും നഷ്ടപ്പെട്ടിട്ടുമില്ല. മഖാമിന് ചുറ്റും മുളക് പൊടി വിതറിയാണ് അതിക്രമം നടത്തിയത്. വ്യാഴാഴ്ച രാവിലെ സന്ദർശനത്തിനെത്തിയവരാണ് മഖാമിന്റെ ഇരുഭാഗങ്ങളിലും തകർത്തനിലയിൽ കണ്ടത്.[www.malabarflash.com]
തുടർന്ന് മഖാം ടത്തിപ്പുകാർ പോലീസിൽ വിവിരമറിയിക്കുകയും എടക്കര സിഐ അബ്ദുൽ ബഷീർ, വഴിക്കടവ് എസ്ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. മലപ്പുറത്തുനിന്നുള്ള വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഡോഗ് സ്ക്വാഡിന്റെ ജിക്കി നായ മഖാമിൽ നിന്ന് വാസനപിടിച്ച് വഴിക്കടവ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം താഴേക്ക് നടന്നു.കൂടുതൽ തെളിവുകൾ ലഭിച്ചില്ല.സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എ.സുകുവിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
2009ലും നാടുകാണി ചുരത്തിലെ മുഹമ്മദ് സ്വാലിഹ് മഖാം പൊളിക്കാൻ ശ്രമം നടത്തുകയും നാല് പേർ പോലീസ് പിടിയിലാവുകയും ചെയ്തിരുന്നു. ചുരം റോഡിൽ സ്ഥിരം പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംശയാസ്പദമായി നാല് പേരെ കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് മഖാം പൊളിക്കാൻ ശ്രമം നടത്തിയതായി കണ്ടെത്തിയത്. ഇതു സംബന്ധിച്ച് കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

No comments:
Post a Comment