Latest News

വീകെയര്‍ മീത്തല്‍ മാങ്ങാടിന്റെ ബൈത്തുല്‍ അയാന്‍ താക്കോല്‍ ദാനം 23ന്

ഉദുമ: വീകെയര്‍ മീത്തല്‍ മാങ്ങാടിന്റെ ബൈത്തുല്‍ അയാന്‍ താക്കോല്‍ ദാനവും സാംസ്‌കാരിക സമ്മേളനവും മതപ്രഭാഷണ പരമ്പരയും സെപ്തംബര്‍ 23 മുതല്‍ 27 വരെ മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് അയാന്‍ നഗറില്‍ നടക്കും.[www,malabarflash.com]

23 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സാസ്‌കാരിക സമ്മേളനത്തോടെ പരിപാടി തുടങ്ങും. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലിയുടെ അധ്യക്ഷതയില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയായിരിക്കും. 

നിര്‍ദന കുടുംബത്തിന് വികെയറിന്റെ കാരുണ്യ ഭവനം ബൈത്തുല്‍ അയാന്‍ താക്കോല്‍ ദാനം നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍യമാനി നിര്‍വ്വഹിക്കും. മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും.
തുടര്‍ന്നുളള ദിവസങ്ങളില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍, വഹാബ് സഖാഫി മമ്പാട്, ജലീല്‍ റഹ്മാനി വാണിയൂര്‍ മതപ്രഭാഷണം നടത്തും.
27 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, സമസ്ത പൊതു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. 

ഹംസ മിസ്ബാഹി ഓട്ടപടവ് പ്രഭാഷണം നടത്തും. സമാപന പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഇമ്പിച്ചിക്കോയ (ബായാര്‍ തങ്ങള്‍) നേതൃത്വം നല്‍കും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.