Latest News

  

മും​ബൈ സ്ഫോ​ട​നം: ര​ണ്ടു ​പേ​ർ​ക്കു വ​ധ​ശി​ക്ഷ

മും​ബൈ: 1993ലെ ​മും​ബൈ സ്ഫോ​ട​ന കേ​സി​ൽ താ​ഹി​ർ മെ​ർ​ച്ച​ന്‍റ്, ഫി​റോ​സ് ഖാ​ൻ എ​ന്നി​വ​ർ​ക്കു വ​ധ​ശി​ക്ഷ. പ്ര​ത്യേ​ക ടാ​ഡ കോ​ട​തി​യു​ടേ​താ​ണു വി​ധി.[www.malabarflash.com] 

അ​ധോ​ലോ​ക നാ​യ​ക​ൻ അ​ബു സ​ലിം, ക​രി​മു​ള്ള ഖാ​ൻ എ​ന്നി​വ​രെ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നു വി​ധി​ച്ചു. ഇ​രു​വ​ർ​ക്കും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ചി​ട്ടു​ണ്ട്. റി​യാ​സ് സി​ദ്ദി​ഖി​ക്ക് പ​ത്തു വ​ർ​ഷം ത​ട​വാ​ണു വി​ധി​ച്ചി​ട്ടു​ള്ള​ത്.

കേ​സി​ൽ അ​ബു​സ​ലിം അ​ട​ക്കം ആ​റു​പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് പ്ര​ത്യേ​ക ടാ​ഡ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. 257 പേ​രു​ടെ മ​ര​ണ​ത്തി​നും 713 പേ​രു​ടെ പ​രി​ക്കി​നും ഇ​ട​യാ​ക്കി​യ സ്ഫോ​ട​ന പ​ര​ന്പ​ര ഉ​ണ്ടാ​യി 24 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് വി​ധി.

ഗൂ​ഢാ​ലോ​ച​ന, കൊ​ല​പാ​ത​കം, ഭീ​ക​ര​പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യാ​ണു പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് കോ​ട​തി വി​ധി പ്ര​സ്താ​വം ന​ട​ത്തു​ന്ന​ത്. 1993 മാ​ർ​ച്ച് 12ന് ​ന​ട​ന്ന സ്ഫോ​ട​നം, 1992 ഡി​സം​ബ​ർ ആ​റി​ന് അ​യോ​ധ്യ​യി​ലെ ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ത്ത​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ യാ​ക്കൂ​ബ് മേ​മ​നെ ര​ണ്ടു​വ​ർ​ഷം മു​ന്പു തൂ​ക്കി​ലേ​റ്റി.

കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ടി​രു​ന്ന അ​ബ്ദു​ൽ ക്വ​യൂ​മി​നെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 100 പേ​രെ ശി​ക്ഷി​ച്ചി​രു​ന്നു.

സ്ഫോ​ട​നം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ​ക്കു ഗു​ജ​റാ​ത്തി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്ക് ആ​യു​ധം എ​ത്തി​ച്ചു ന​ൽ​കി​യെ​ന്നാ​ണു അ​ബു സ​ലിം അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കേ​സ്. അ​ബു സ​ലി​മി​നെ 2005ൽ ​പോ​ർ​ച്ചു​ഗ​ലാ​ണ് ഇ​ന്ത്യ​ക്ക് കൈ​മാ​റി​യ​ത്. മു​സ്ത​ഫ ദോ​സ 2003ൽ ​ദു​ബാ​യി​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ൾ അ​റ​സ്റ്റി​ലാ​കു​ക​യാ​യി​രു​ന്നു.

കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ അ​ധോ​ലോ​ക രാ​ജാ​വ് ദാ​വൂ​ദ് ഇ​ബ്രാ​ഹിം, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നീ​സ് ഇ​ബ്രാ​ഹിം, മു​സ്ത​ഫ ദോ​സ​യു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ്, ടൈ​ഗ​ർ മേ​മ​ൻ തു​ട​ങ്ങി 33 പേ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.