തൃക്കരിപ്പൂര്‍: മെട്ടമ്മലില്‍ അച്ഛന്റെ കുടുംബത്തില്‍ ഓണമാഘോഷിക്കാന്‍ എത്തിയ കുരുന്ന് പ്ലാസ്റ്റിക് ടാങ്കില്‍ വീണു മരിച്ചു.[www.malabarflash.com]
കുന്നുംകൈയിലെ നിര്‍മാണ തൊഴിലാളി ടി. വിനീതിന്റെയും ആതിരയുടെയും മകന്‍ കൗഷീക്(മൂന്ന്)ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. കുന്നുംകൈയിലെ വീട്ടില്‍ നിന്നും തിങ്കളാഴ്ച മെട്ടമ്മല്‍ പറയമ്മാനത്തെ കുടുംബ വീട്ടില്‍ എത്തിയതായിരുന്നു. വീട്ടുവളപ്പില്‍ വെള്ളം ശേഖരിക്കാന്‍ സ്ഥാപിച്ച ഫൈബര്‍ ടാങ്കില്‍ മൂടി തുറന്നു വീഴുകയായിരുന്നു.
ചന്തേര പോലീസ് മൃതദേഹം മേല്‍ നടപടികള്‍ സ്വീകരിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
No comments:
Post a Comment