കാഞ്ഞങ്ങാട്: ഭര്‍തൃമതിയായി യുവതി വിഷം കഴിച്ച് മരിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ പരേതനായ കുഞ്ഞമ്പുവിന്റെയും കുങ്കിയുടെയും മകള്‍ സുധ(38)യാണ് മരണപ്പെട്ടത്.[www.malabarflash.com]
ഗള്‍ഫുകാരനായ ഭര്‍ത്താവ് വെള്ളിക്കോത്ത് പെരളത്തെ ബാബുവിന്റെ വീട്ടില്‍ ഇക്കഴിഞ്ഞ 26ന് രാവിലെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ സുധയെ പരിസരവാസികള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചിരുന്നു. സ്ഥിതി ഗുരുതരമായതിനാല്‍ സുധയെ മംഗലാപുരത്തേക്ക് മാറ്റി.
തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ യുവതിയില്‍ നിന്നും തിങ്കളാഴ്ച മംഗലാപുരം തഹസില്‍ദാര്‍ മരണമൊഴി എടുക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയോടെ കാഞ്ഞങ്ങാട്ടേക്ക് തിരികെ കൊണ്ടുവരികയും ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കുന്നുമ്മലിലെ സ്വകാര്യാശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയും ചെയ്തു.
ഭര്‍തൃവീട്ടിലെ നിരന്തര പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് ബാബു തിങ്കളാഴ്ച നാട്ടിലെത്തിയിട്ടുണ്ട്. ദമ്പതികള്‍ക്ക് മക്കളില്ല.
No comments:
Post a Comment