ഉദുമ: ഗ്രീന്‍ സ്റ്റാര്‍ പാക്യാരയുടെ ആഭിമുഖ്യത്തില്‍ ഓണം- ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാമത്സരങ്ങള്‍, കമ്പവലി, ഷൂട്ടൗട്ട് മത്സരങ്ങള്‍ നടത്തി. വാര്‍ഡ് മെമ്പര്‍ നഫീസ പാക്യാര പരിപാടി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
സമാപന സമ്മേളനം ബേക്കല്‍ എസ്.ഐ ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ പാക്യാര അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഇജാസ് പാക്യാര സ്വാഗതം പറഞ്ഞു.
കെ.എസ് ഉബൈദ്, അബ്ദുല്‍ റഷീദ് പള്ളം, കാപ്പില്‍ കെ.ബി.എം ഷരീഫ്, ക്ലബ്ബിന്റെ മുന്‍കാല ഭാരവാഹികളായ സുബൈര്‍ കേരള, വൈ. അബ്ദുല്‍ റഹ്മാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സിനാന ഷെറിന്‍, അശ്വതി ആയമ്പാറ എന്നീ വിദ്യാര്‍ത്ഥികളെ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലിയും ഫിസിയോ തെറാപ്പിയില്‍ ഗ്രാജ്വേറ്റ് നേടിയ അര്‍ഷാന ബദ്‌രിയ നഗറിനെ ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാരയും അനുമോദിച്ചു.
ഉദുമ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍, മെമ്പര്‍മാരായ നഫീസ പാക്യാര, ചന്ദ്രന്‍ നാലാംവാതുക്കല്‍, കെ.എം.സി.സി ഖത്തര്‍ പ്രതിനിധി കെ.എസ് അബ്ദുല്ല, അബ്ദുല്ലതായത്ത്, ഷറഫുദ്ധീന്‍ പാറപ്പള്ളി, ക്ലബ്ബ് പ്രസിഡണ്ട് കെ. അഷ്‌റഫ്, ജനറല്‍ സെക്രട്ടറി റാസിഖ് പ്രസംഗിച്ചു.
No comments:
Post a Comment