പൈവളികെ പഞ്ചായത്തിലെ ബള്ളൂരില്‍ സ്ഥാപിക്കുന്ന കോഴി മാലിന്യഫാക്ടറി നിര്‍മ്മാണത്തിനെതിരെ ബിജെപി പൈവളികെ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാലിന്യ ഫാക്ടറി നിര്‍മ്മാണം തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് ഉണ്ടായിട്ടും പിന്‍വാതിലിലൂടെ ഫാക്ടറി കൊണ്ടുവരാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ ഭരണസമിതി തയ്യാറാകാത്തത് വെല്ലുവിളിയാണെന്നും ശ്രീകാന്ത് കൂട്ടി ചേര്‍ത്തു.
പ്രതിഷേധ യോഗത്തില്‍ ബിജെപി പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് സദാശിവ ചേരാല്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, എസ് സി എസ്ടി മോര്‍ച്ച ജില്ല പ്രസിഡന്റ് എ.കെ.കയ്യാര്‍, മണികണ്ഠറായ്, പ്രസാദ്‌റൈ കയ്യാര്‍, ഹരീഷ് ബുട്ടരി, സരോജ ആര്‍ ബല്ലാല്‍, ജയലക്ഷ്മി, ശ്രീപാദ അംഗാര, സുബ്യമണ്യഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment