Latest News

കാനഡയിലേക്ക് വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയ രണ്ടുപേര്‍ക്കെതിരേ കേസ്

കാസര്‍കോട്: കാ​ന​ഡ​യി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെയ്തു പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രേ വി​ദ്യാ​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ട​നീ​ർ ചാ​പ്പാ​ടി ഹൗ​സി​ലെ എ​ൻ.​എ.​അ​ബ്ദു​ൾ ആ​സി​ഫി(23)​ന്‍റെ പ​രാ​തി​യി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ ഹ​ക്കീം, ഇ​ക്ബാ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.[www.malabarflash.com]

ആ​സി​ഫി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളാ​യ റം​ഷീ​ദ്, അ​ർ​ഷാ​ദ്, ഗ​ദ്ദാ​ഫി എ​ന്നി​വ​രു​ടെ​യും പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ണ്ട​ർ ജോ​ബ്സ് എ​ച്ച്ആ​ർ സൊ​ല്യൂ​ഷ​ൻ എ​ന്ന സ്ഥാ​പ​നത്തി​ന്‍റെ പ​ര​സ്യം ഓ​ണ്‍​ലൈ​നി​ൽ ക​ണ്ടാ​ണ് ഇ​വ​ർ വീസയ്​ക്കാ​യി അ​പേ​ക്ഷി​ച്ച​ത്. 

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 24ന് ​കോ​ഴി​ക്കോ​ട്ടെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ നാ​ലു​പേ​രും വീസ​യ്ക്കാ​യി അ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കാ​ന​ഡ​യി​ൽ ജോ​ലി​ക്കു​ള്ള വീസ​യ്ക്ക് ഒ​ന്ന​ര​ല​ക്ഷം രൂ​പ ഇ​വി​ടെ വ​ച്ചും ബാ​ക്കി ഒ​ന്ന​ര​ല​ക്ഷം രൂ​പ കാ​ന​ഡ​യി​ൽ വച്ചുമായി ആകെ മൂ​ന്നു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്.പ്രോ​സ​സിം​ഗ് ചാ​ർ​ജാ​യി 40,000 രൂ​പ​യും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ലു​പേ​രും 40,000 രൂ​പ വീ​തം അ​ട​ച്ചു. ബാ​ക്കി​യു​ള്ള തു​ക ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഗ​ദ്ദാ​ഫി ബാ​ങ്ക് വ​ഴി 40,000 രൂ​പ ഹ​ക്കീ​മി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. പി​ന്നീ​ടാ​ണ് ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​ത്. കോ​ഴി​ക്കോ​ട്ടെ​ത്തി പ​ല​ത​വ​ണ ര​ണ്ടു​പേ​രേ​യും ക​ണ്ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.