തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.[www.malabarflash.com]
കേരളത്തിലെ എല്ലാ സർവകലാശാലകളും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ കുട്ടനാട്ടിലെ ഒഴികെയുള്ള കുസാറ്റ് ക്യാംപസുകളില്‍ തിങ്കളാഴ്ച ക്ലാസ് നടക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ ദുരന്ത നിവാരണ സേന സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണു സർക്കാർ നടപടി. അതേസമയം, സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്.

No comments:
Post a Comment