കണ്ണൂർ: കനത്ത മഴയിൽ തെങ്ങു വീണ് വ്യാപാരി മരിച്ചു. മടക്കര പാലത്തിനു സമീപത്ത് കരിമ്പിൻ ജ്യൂസ് വിൽക്കുന്ന ഓട്ടക്കണ്ണൻ വീട്ടിൽ മുഹമ്മദ് കുഞ്ഞി (56) യാണു മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കട പൂട്ടി വീട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു അപകടം.
തെങ്ങിൻതടിക്കിടയിൽപ്പെട്ടുപോയ മുഹമ്മദ് കുഞ്ഞിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുകുന്ന് മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കബറടക്കും. ഭാര്യ: ഷെരിഫ. മക്കൾ: ഷക്കീർ ,ഷാബിർ, റംസീന.

No comments:
Post a Comment