മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രം ചിത്രകഥാ രൂപത്തില്‍ പുറത്തിറക്കുന്നു. വളര്‍ന്നുവരുന്ന തലമുറയ്ക്ക് ശിഹാബ് തങ്ങളുടെ ജീവചരിത്രം വരച്ചുകാട്ടുക എന്ന ലക്ഷ്യത്തോടെ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയാണ് പദ്ധതി തയ്യാറാക്കുന്നത്.[www.malabarflash.com]
മലബാറിന്റെ ചരിത്രത്തോടൊപ്പം ശിഹാബ് തങ്ങളുടെ ബാല്യവും കൗമാരവും കലാലയ ജീവിതവും മരണവുമെല്ലാം കഥയിലെ പ്രധാന ഭാഗങ്ങളാവും. ഇതിനായി ശിഹാബ്തങ്ങളുടെ ചരിത്ര രേഖകള്‍ പാണക്കാട് നടന്ന ചടങ്ങില്‍ മുനവറലി തങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കൈമാറി.
സയ്യിദ് ശിഹാബ് തങ്ങള്‍ ഇന്റര്‍നാഷണല്‍ സമ്മിറ്റ് മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതെന്ന് ഭാരവഹികള്‍ പറഞ്ഞു.
മലബാറിന്റെ ചരിത്രത്തോടൊപ്പം ശിഹാബ് തങ്ങളുടെ ബാല്യവും കൗമാരവും കലാലയ ജീവിതവും മരണവുമെല്ലാം കഥയിലെ പ്രധാന ഭാഗങ്ങളാവും. ഇതിനായി ശിഹാബ്തങ്ങളുടെ ചരിത്ര രേഖകള്‍ പാണക്കാട് നടന്ന ചടങ്ങില്‍ മുനവറലി തങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കൈമാറി.
രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ വകുപ്പുതലവനായ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചിത്രകഥ തയ്യാറാക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം പുസ്തകത്തിന്റെ പ്രകാശനം നടക്കും.
ഇതിനുപുറമെ ശിബാബ് തങ്ങളെക്കുറിച്ച് അറബിക്, ഇംഗ്ലീഷ്, ഉറുദു, ബംഗാളി ഭാഷകളിലും പുസ്തകം ഇറക്കാന്‍ കെ.എം.സി.സിക്ക് പദ്ധതിയുണ്ട്.
ശിഹാബ് തങ്ങള്‍ സമ്മിറ്റിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്ക് കുടിവെള്ള സംവിധാനം സ്ഥാപിച്ചു നല്‍കിയിരുന്നു. 100 ഹയര്‍സെക്കന്‍ഡറികള്‍ക്ക് 5000 പുസ്തകങ്ങള്‍ കൈമാറി അക്ഷരക്കൂട്ട് പദ്ധതിയും നടപ്പാക്കി.

No comments:
Post a Comment