പെരുമ്പാവൂർ: ഓണം അവധി ആഘോഷിക്കാനെത്തിയ നാലംഗ സംഘത്തിലെ മൂന്നു വിദ്യാർഥികൾ മുടക്കുഴ പഞ്ചായത്തിലെ പാറക്കുളത്തിൽ മുങ്ങിമരിച്ചു.[www.malabarflash.com]
നോർത്ത് കളമശേരി പുത്തലത്ത് പുതിയപുരയിൽ അനിൽകുമാറിന്റെ മകൻ വിനായക് (18), പുത്തലത്ത് റോഡിൽ പുത്തലത്ത് കൂകോലിൽ വീട്ടിൽ ശോഭനന്റെ മകൻ അഭിജിത് (19), നോർത്ത് കളമശേരി പുത്തലത്ത് മഠത്തിൽ (ലക്ഷ്മി നിവാസ്) ശ്രീകുമാറിന്റെ മകൻ ശ്രാവൺ (17) എന്നിവരാണു മരിച്ചത്. നോർത്ത് കളമശേരി പുത്തലത്ത് റോഡിൽ കുഴിപ്പിള്ളിൽ അനിൽകുമാറിന്റെ മകൻ അക്ഷയ് (18) ആണു രക്ഷപ്പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്കു 12.30ന് ആയിരുന്നു അപകടം. രണ്ടു സ്കൂട്ടറുകളിലാണു വിദ്യാർഥികൾ എത്തിയത്. ഗുഹാമുഖത്തോടു സാമ്യമുള്ള പാറമടയിൽ കുളിക്കാനിറങ്ങുമ്പോൾ അഭിജിത്തും ശ്രാവണുമാണ് ആദ്യം മുങ്ങിയത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവരും പാറക്കുളത്തിലെ വള്ളിപ്പായലുകളിൽ കുടുങ്ങി. അക്ഷയ് രക്ഷപ്പെട്ട് ബഹളമുണ്ടാക്കി ആളെക്കൂട്ടി വിനായകിനെയും ശ്രാവണിനെയും കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. അഭിജിത്തിന്റെ മൃതദേഹം രണ്ടു മണിക്കൂറിനുശേഷം അഗ്നിശമന സേനയുടെ സ്കൂബ സംഘമാണു പുറത്തെടുത്തത്.
വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുന്ന ഈ പ്രദേശത്തെ നാൽപതോളം പാറമടകളിലൊന്നിലാണ് അപകടം നടന്നത്. പാറമടയിൽ വെള്ളം കുറവാണ്. എന്നാൽ, വള്ളിപ്പായലുകളും തണുപ്പും അപകടമുണ്ടാക്കി. പാറക്കുളത്തിൽ ഗുഹാമുഖത്തോടു സാമ്യമുള്ള ഭാഗത്ത് ചെറിയ വെള്ളച്ചാട്ടമുണ്ട്.
ഇതിനടുത്തെത്താനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്. അഭിജിത് ഒഴികെയുള്ളവർക്കു നീന്തലറിയില്ലായിരുന്നുവെന്നാണു സൂചന. അംഗീകൃത വിനോദ സഞ്ചാര കേന്ദ്രമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ കണ്ട് ഒട്ടേറെപ്പേർ പാറമടകളുടെ സൗന്ദര്യം ആസ്വദിക്കാൻ വരുന്നുണ്ട്. സുരക്ഷാക്രമീകരണങ്ങളോ അപകട സൂചനാ ബോർഡുകളോ ഇവിടെയില്ല.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
വിനായകൻ കളമശേരി സെന്റ് പോൾസ് കോളജിൽ ഒന്നാം വർഷ കംപ്യൂട്ടർ വിദ്യാർഥിയാണ്. പിതാവ് അനിൽകുമാർ അപ്പോളോ ടയേഴ്‍സ് ജീവനക്കാരനാണ്. മാതാവ്: ലക്ഷ്മി. സഹോദരി: കൃഷ്ണ. ശ്രാവണിന്റെ മാതാവ് ബിന്ദു. സഹോദരി: വർഷ. അഭിജിത്തിന്റെ പിതാവ് ശോഭനൻ തപാൽവകുപ്പ് റിട്ട. ജീവനക്കാരനാണ്. അമ്മ: ശകുന്തള. ഏക മകനാണ്.

No comments:
Post a Comment