Latest News

ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ബംഗളുരു: വെടിയേറ്റ് മരിച്ച മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബംഗളുരുവിലെ ചാംരാജപേട്ടിലെ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.[www.malabarflash.com] 

നൂറുകണക്കിന് ആളുകളാണ് ഗൗരി ലങ്കേഷിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം ഗൗരിയ്ക്ക് നേരെ നിറയൊഴിച്ചത്.

ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് ഗൗരി മാധ്യമുപ്രവർത്തനം ഔദ്യോഗികമായി ആരംഭിക്കുന്നത്. ബാംഗ്ലൂരിലും പിന്നീട് …ൽഹിയിലും മാധ്യമ പ്രവർത്തകയായി ജോലി ചെയ്തതിന് ശേഷം വീണ്ടും ബാഗ്ലൂരിൽ തിരിച്ചെത്തിയ ഗൗരി കവികൂടിയായ പിതാവ് പി ലങ്കേഷിന്റെ ടാബ്ലോയിഡിൽ ചേർന്നു. ലങ്കേഷ് പത്രിക എന്ന പേരിൽ ഒരു ടാബ്ലോയിഡ് നടത്തിയിരുന്നു അദ്ദേഹം.

ലങ്കേഷിന്റെ മരണത്തോടെ പത്രത്തിന്റെ എഡിറ്ററായി. തുടർന്നാണ് സംഘപരിവാർ ശക്തികൾക്കെതിരായ പ്രവർത്തനങ്ങളിൽ ഗൗരി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നക്‌സൽ പ്രസ്ഥാനങ്ങളിൽ തൽപ്പരയായിരുന്ന ഗൗരി ഇത്തരം വാർത്തകൾ നൽകിയത് സഹോദരനുമായി പിരിയുന്നതിന് വരെ കാരണമായി.

തുടർന്ന് 2005 ൽ സ്വന്തമായി ടാബ്ലോയിഡ് തുടങ്ങി; ഗൗരി ലങ്കേഷ് പത്രിക. മനുഷ്യാവകാശ ലംഘനങ്ങളും തീവ്ര ഹിന്ദുത്വ, വർഗ്ഗീയ നിലപാടുകളും ജാതീയതയും ഗൗരി തന്റെ ടാബ്ലോയിഡിലൂടെ തുറന്നെഴുതി.

എഴുത്തുകളിൽ മാത്രമല്ല, പുറത്ത്, സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിലും ഗൗരി സ്ഥിരം സാന്നിദ്ധ്യമായിരുന്നു. പെരുമാൾ മുരുകനെതിരായ സംഘപരിവാർ ഭീഷണിയ്‌ക്കെതിരെയും ബീഫ് നിരോധനത്തിനെതിരെയുമെല്ലാം ഗൗരി നിലകൊണ്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.