ന്യൂഡൽഹി: ഉപഭോക്താക്കളുടെ വിവരങ്ങൾ മൂന്നാമതൊരാൾക്കു കൈമാറില്ലെന്നതിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഫേസ്ബുക്കിനോടും വാട്സ് ആപ്പിനോടും സുപ്രീംകോടതി.[www.malabarflash.com]
നാലാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് പരമോന്നത കോടതിയുടെ അഞ്ചംഗ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. വാട്സ് ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരായ ഹർജി പരിഗണിക്കവെയാണു സുപ്രീം കോടതി നിർദേശം.
വിവരങ്ങളുടെ സ്വകാര്യത, സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇത് സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ഹർജി പരിഗണിച്ച ബെഞ്ച് നിരീക്ഷിച്ചു.

സ്വകാര്യത മൗലികാവകാശമാണെന്ന ചരിത്രവിധിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. 19, 22 വയസുള്ള രണ്ടു വിദ്യാർഥികളാണ് വാട്സ് ആപ്പിന്റെ സ്വകാര്യത നയത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഡിലീറ്റ് ചെയ്ത അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ മായ്ച്ചുകളയാൻ വാട്സ് ആപ്പിനോടു നേരത്തെ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കുന്ന ആളുകളുടെ സ്വകാര്യത അപകടത്തിലാണെന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോടു സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം നവമാധ്യമ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പ് വരുത്താൻ നിയമനിർമാണം ആവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്രസർക്കാരിനും ട്രായിക്കും ഫേസ്ബുക്കിനും വാട്സപ്പിനും സുപ്രീംകോടതി നോട്ടീസയച്ചു. എന്നാൽ, ഫേസ്ബുക്കും വാട്സാപ്പും ആവശ്യമുള്ളവർ മാത്രം ഉപയോഗിച്ചാൽ പോരേയെന്നു കോടതി ചോദിച്ചു.

No comments:
Post a Comment