Latest News

ഗൗരി ലങ്കേഷിന്റെ കൊലപാതകം; വായ മൂടികെട്ടി പ്രകടനം നടത്തി

തൃക്കരിപ്പൂർ: ധീരവും സത്യസന്ധവും ആയ മതേതര നിലപാടുകൾ സ്വീകരിച്ചതിനെ തുടർന്ന് ബംഗളുരുവിലെ പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ ദാരുണമായി വെടിവെച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു തൃക്കരിപ്പൂർ യുവകലാസാഹിതി പ്രവർത്തകർ നഗരത്തിൽ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രകടനം നടത്തി.[www.malabarflash.com] 

കൊന്നും ഭീഷണിപ്പെടുത്തിയും എഴുത്തുകാരെ നിശബ്ദരാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ നടപടിക്കെതിരെ വൈകുന്നേരം അഞ്ചു മണിയോടെ തങ്കയം മുക്കിൽ നിന്നും ആരംഭിച്ച പ്രതീകാല്മക പ്രതിഷേധ പ്രകടനം വെള്ളാപ്പ് ജംഗ്‌ഷൻ ചുറ്റി തൃക്കരിപ്പൂർ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.  

തുടർന്ന് ചേർന്ന പൊതുയോഗം രവീന്ദ്രൻ മാണിയാട്ട് ഉദ്‌ഘാടനം ചെയ്തു. ഷാജഹാൻ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. ഉദിനൂർ സുകുമാരൻ, കെ. മധുസൂദനൻ, പി. രാജഗോപാലൻ, പി പി നാരായണൻ, കെ.മനോഹരൻ എന്നിവർ പ്രസംഗിച്ചു. തൃക്കരിപ്പൂർ വേണു, ഇ. രാഘവൻ, എം വി രാജൻ, കെ. വിജയൻ, സുജിത് കൊടക്കാട്, ഖാദർ കൂലേരി, ഗംഗാധരൻ ഇടയിലക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.