Latest News

ഉള്ളാളില്‍ കാറിലെത്തിയ മുഖം മൂടി സംഘം യുവാവിനെ വെട്ടികൊലപ്പെടുത്തി

ഉള്ളാള്‍: ഉള്ളാളില്‍ കാറിലെത്തിയ മുഖം മൂടി സംഘം യുവാവിനെ വെട്ടികൊലപ്പെടുത്തി. അബ്ദുല്‍ സുബൈര്‍( 38 ) ആണ് മരണപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഇല്ലിയാസ് (50 ) നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുക്കച്ചേരിയില്‍ ബുധനാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. സുബൈറും അഞ്ചു സുഹൃത്തുക്കളും സംസാരിച്ചു കൊണ്ടിരിക്കെ കാറിലെത്തിയ മുഖം മൂടി സംഘമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.