Latest News

ജി.എസ്.ടി: നവംബര്‍ ഒന്നിന് സംസ്ഥാനത്ത് കടയടപ്പ് സമരം

കോഴിക്കോട്: ചരക്കുസേവന നികുതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നവംബര്‍ ഒന്നിനു 24 മണിക്കൂര്‍ കടയടപ്പ് സമരം നടത്തും. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണു തീരുമാനം.[www.malabarflash.com]

ജി.എസ്.ടി ഉത്തരവ് പൂര്‍ണതോതില്‍ നടപ്പാക്കുന്നതു വരെ വാറ്റ് നിയമത്തില്‍ വ്യാപാരം നടത്താന്‍ വ്യാപാരികള്‍ക്ക് ഇളവ് നല്‍കുക, വാടകയ്ക്കും ശമ്പളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും ജി.എസ്.ടി ഏര്‍പ്പെടുത്തിയതു പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

ഒക്ടോബര്‍ 25ന് എറണാകുളത്ത് സംസ്ഥാനതല പ്രക്ഷോഭ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തും. കടയടപ്പ് സമരത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിനു സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും.

16നു നടത്തുന്ന യു.ഡി.എഫ് ഹര്‍ത്താല്‍ നിരാകരിക്കും. ഹര്‍ത്താല്‍ സംബന്ധിച്ച് പ്രാദേശികമായി യോഗം ചേര്‍ന്നു തീരുമാനമെടുക്കാന്‍ യൂനിറ്റുകള്‍ക്കു അധികാരം നല്‍കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അധ്യക്ഷനായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.