കാഞ്ഞങ്ങാട്: ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ ദാരുണമായി മരണപ്പെട്ടു. കോട്ടച്ചേരി കുന്നുമ്മലിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ അതിയാമ്പൂരിലെ ബി ഗോപാലനാ(60) ണ് മരണപ്പെട്ടത്.[www.malabarflash.com]
പരേതരായ അമ്പു-കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്.
ശനിയാഴ്ച രാവിലെ പൊയിനാച്ചി ദന്തല്‍ കോളേജിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ബട്ടത്തൂരില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ ഗോപാലന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടന്‍ തന്നെ പരിസരവാസികള്‍ ഗോപാലനെ വിദ്യാനഗര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരണപ്പെടുകയായിരുന്നു.
കാഞ്ഞങ്ങാട് സര്‍ജിക്കല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന വനിതാ ഹോട്ടലുടമ ശാന്തയാണ് ഭാര്യ. ഏക മകന്‍ ശരത് (ലയണ്‍സ് ജിം ഹോസ്ദുര്‍ഗ്).
No comments:
Post a Comment