തിരുവനന്തപുരം: രണ്ടര വയസ്സുകാരന് പനിക്ക് സ്വകാര്യ ആശുപത്രിയില്‍നിന്ന് നല്‍കിയ മരുന്ന് വീണ് സ്വര്‍ണാഭരണങ്ങളുടെ നിറംമാറി. പരാതിപ്പെട്ടതിനെത്തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് മെഡിക്കല്‍ റെപ്പിന്റെ ഭീഷണി.[www.malabarflash.com]
ഊരൂട്ടമ്പലം പ്ളാവിള സ്വദേശി അദ്വൈതിനെയാണ് പനി ബാധിച്ച് തിരുവനന്തപുരത്തെ ഒരു സ്വകാര്യാശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചത്. ഡോക്ടര്‍ പരിശോധിച്ചശേഷം TUSPEL LS 1 എന്ന മരുന്ന് നല്‍കി. മൂന്നര എം എല്‍ വീതം നല്‍കാനായിരുന്നു നിര്‍ദേശം.

വീട്ടിലെത്തി അമ്മ കുഞ്ഞിന് മരുന്ന് കൊടുത്ത് രണ്ടു തുള്ളി ഉള്ളില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് സ്പൂണില്‍ ഉണ്ടായിരുന്ന മരുന്ന് തട്ടിത്തെറുപ്പിച്ചു. മരുന്നുതുള്ളികള്‍ കുഞ്ഞിന്റെ സ്വര്‍ണ ബ്രയ്സ്ലെറ്റിലും അമ്മയുടെ മാലയിലും തെറിച്ചുവീണു. നിമിഷങ്ങള്‍ക്കകം രണ്ടിന്റെയും സ്വര്‍ണനിറം മാറി വെള്ളിനിറമായി.
കുട്ടിയുടെ അച്ഛന്‍ ശബരി ആശുപത്രിയില്‍ വിവരം അറിയിച്ചപ്പോള്‍ മരുന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. വെള്ളിയാഴ്ച രാവിലെ രക്ഷാകര്‍ത്താക്കള്‍ മരുന്ന് ആശുപത്രിയില്‍ എത്തിച്ചു. അവരുടെ പരിശോധനയില്‍ വിവരം സത്യമെന്ന് തെളിഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മരുന്നുകമ്പനി ഏജന്റുമാരെ വിളിച്ചുവരുത്തി സ്റ്റോക്കിലെ ബാക്കി മുഴുവന്‍മരുന്നും തിരികെ എടുപ്പിച്ചു.
ഇതിനുശേഷം കുടുംബം മടങ്ങുമ്പോഴാണ് മെഡിക്കല്‍ റെപ് എന്നുപറഞ്ഞ് ഒരാള്‍ വിളിച്ച് കുട്ടിയുടെ അച്ഛന്‍ ശബരിയെ ഭീഷണിപ്പെടുത്തിയത്.
ഇതിനുശേഷം കുടുംബം മടങ്ങുമ്പോഴാണ് മെഡിക്കല്‍ റെപ് എന്നുപറഞ്ഞ് ഒരാള്‍ വിളിച്ച് കുട്ടിയുടെ അച്ഛന്‍ ശബരിയെ ഭീഷണിപ്പെടുത്തിയത്.
പിആര്‍എസ് ആശുപത്രിയില്‍മാത്രം വര്‍ഷംതോറും 10,000 ബോട്ടില്‍ മരുന്നാണ് തങ്ങള്‍ സപ്ളൈ ചെയ്യുന്നതെന്നും അത് ഇല്ലാതാക്കിയതിന് പ്രതികാരം ചെയ്യുമെന്നുമായിരുന്നു ഭീഷണി. ശബരി മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.
No comments:
Post a Comment