Latest News

എം എസ് എഫ് നേതാവ് മരിച്ചെന്ന് നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തൃക്കരിപ്പൂര്‍ : എം എസ് എഫ് നേതാവ് മരണപ്പെട്ടുവെന്ന് നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ രണ്ടു ഡി വൈ എഫ് ഐ പ്രവര്‍ത്തെക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.[www.malabarflash.com] 

എം എസ് എഫ് നേതാവ് തൃക്കരിപ്പൂരിലെ ഫയാസ് മരണപ്പെട്ടുവെന്ന് നവമാധ്യങ്ങളില്‍ പ്രചരണം നടത്തിയതിനാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ വിജേഷ്, വിനീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

കഴിഞ്ഞ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് മുതല്‍ ഇവിടെ തര്‍ക്കങ്ങളുണ്ടായിരുന്നു. കഴിഞ്ഞ പോളി ടെക്കനിക്ക് , സ്‌കൂള്‍ തെരെഞ്ഞെടുപ്പുകളെ തുടര്‍ന്ന് എസ് എഫ് ഐ യുടെയും എം എസ് എഫിന്റെയും കൊടിയും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചിരുന്നു. എസ് എഫ് ഐ യുടെ കൊടികള്‍ ഫയാസ് ഉള്‍പ്പെടെയുള്ളവര്‍ നശിപ്പിക്കുന്നത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാണുകയും ഇതിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു . 

ഇതിനെ തുടര്‍ന്ന് നവമാധ്യമങ്ങളില്‍ പരസ്പരം വാക്ക് പോരുണ്ടായി. 
ഇതിന്റെ പക പോക്കലായാണ് ഫയാസിനെതിരെ നവമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. 

ഇതിനെതിരെ ഫയാസ് നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കമെത്രെ ഐ ടി ആക്ട് പ്രകാരം കേസെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.