ബെംഗളൂരു: കർണാടകയിൽ വീടിനു സമീപം യുവാവിനെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ പ്രണയ് മിശ്ര (28) ആണ് തിങ്കളാഴ്ച രാവിലെ കൊല്ലപ്പെട്ടത്.[www.malabarflash.com]
താമസിച്ചിരുന്ന വാടക വീടിനു ഒരു കിലോമീറ്റര്‍ അടുത്താണ് മൃതദേഹം കണ്ടെത്തിയത്. അതുവഴി കടന്നുപോയവർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. വനിതാ സുഹൃത്തിനെ കാണാനായി പോകുകയായിരുന്നു ഇയാളെന്നാണു വിവരം. സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സെൻചറിലെ ഉദ്യോഗസ്ഥനാണ് പ്രണയ്.
ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തശേഷം തിരിച്ചത്തിയ പ്രണയ് പിന്നീടു സമീപത്തു താമസിക്കുന്ന വനിതാ സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു.
ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തശേഷം തിരിച്ചത്തിയ പ്രണയ് പിന്നീടു സമീപത്തു താമസിക്കുന്ന വനിതാ സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു.
നിരവധിത്തവണ കുത്തേറ്റിട്ടുണ്ട് എന്നാൽ വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മൊബൈൽ ഫോണും മറ്റും ഷർട്ടിന്റെയും പാന്റ്സിന്റെയും പോക്കറ്റിൽനിന്നു ലഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
No comments:
Post a Comment