ന്യൂഡല്‍ഹി: പനിക്ക് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. സ്വകാര്യ ക്ലിനിക് നടത്തുന്ന അമിത് റായ് എന്നയാളാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്.[www.malabarflash.com]
ക്ലിനിക്കിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ടൈഫോയ്ഡ് ആണെന്നും കുത്തിവയ്‌പെടുക്കണമെന്നും പറഞ്ഞാണ് ഡോക്ടര്‍ മുറിയിലേക്ക് കൂട്ടിയത്.
ഇവിടെ വച്ച് യുവതിക്ക് മരുന്നു കൊടുത്തു മയക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട്, ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇവിടെ നിന്നും മടങ്ങിയതിനു പിന്നാലെ അവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
No comments:
Post a Comment